കാസർകോട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിലെയും കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ടി പി റോഡരികിലെയും ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ്ക്ക് രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാഴ്സലായി മാത്രമേ ഭക്ഷണം നല്‍കാവു. മറ്റ് കടകള്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ദേശീയ പാതയോട് തൊട്ടുകിടക്കുന്ന റോഡുകളിലെ ഹോട്ടലുകള്‍, തട്ടുകടകള്‍,ബേക്കറികള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.