മാണിക്കോത്ത് ആസ്ഥാനമായി ഹാദി അക്കാദമി പ്രവർത്തനം ആരംഭിച്ചു

മാണിക്കോത്ത് ആസ്ഥാനമായി ഹാദി അക്കാദമി പ്രവർത്തനം ആരംഭിച്ചു



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്  പ്രദേശത്തെ മാണിക്കോത്ത് ആസ്ഥാനമായി ദഅവാ കോളേജ് പ്രവർത്തനം ആരംഭിച്ചു. പഠനാരംഭം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് അബ്ദുള്ള മുസല്യാർ നിർവ്വഹിച്ചു. ചടങ്ങിൽ ഹാദി അക്കാദമി ചെയർമാൻ സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ സഅദി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.  കെ സി ഹുസൈൻ സഅദി കേസിറോഡ് ഉദ്ഘാടനം നിർവ്വഹിച്ചു.  അബ്ദുൽ ലതീഫ് സഅദി കൊട്ടില ശരീഫ് സഅദി മാവിലാടം ആബിദ് സഅദി ഇബ്രാഹിം സഅദി ജലീൽ സഖാഫി യൂസുഫ് സഅദി അയ്യങ്കേരി  അബ്ദുൽ ഖാദർ ഹാജി പാറപ്പള്ളി മദനി അബ്ദുൽ ഹമീദ് ഹമീദ് മൗലവി കൊളവയൽ സത്താർ പഴയ കടപ്പും പ്രസംഗിച്ചു രിഫാഇ അബ്ദുൽ ഖാദർ ഹാജി സ്വാഗതവും റഊഫ് മാണിക്കോത്ത് നന്ദിയും പറഞ്ഞു.