കാഞ്ഞങ്ങാട്: ജന്മനാ സംസാര ശേഷിയില്ലായിരുന്നിട്ടും, വൈകല്യങ്ങളെ തോല്‍പിച്ച് എസ്. എസ്. എല്‍. സി
പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടി നാടിന്റെ അഭിമാനമായി മാറിയ സഹദിനെ കാഞ്ഞങ്ങാട് പോസിറ്റീവ് സര്‍ക്കിള്‍ ചെയര്‍മാന്‍ ഇസ്മായില്‍ ചിത്താരി മൊമന്റോ നല്‍കി അനുമോദിച്ചു.
പരിപാടിയില്‍ യുവ വ്യവസായി ശരീഫ് ബടക്കന്‍, എഞ്ചിനീയര്‍ ഷിജു വലിയ വീട്ടില്‍, ഇംതിയാസ് പള്ളിപ്പുഴ, ഷംസീര്‍ അതിഞ്ഞാല്‍, ബാസിത്ത് ചിത്താരി, റാഷിദ് പള്ളിമാന്‍ എന്നിവര്‍ പങ്കെടുത്തു.
ചായ്യോം ജ്യോതി ഭവന്‍ വിദ്യാര്‍ത്ഥിയായ സഹദ് ചിത്രരചനയിലും ഫോട്ടോഗ്രാഫിയിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതിഞ്ഞാലിലെ സുബൈര്‍ ആമിന ദമ്പതികളുടെ മകനാണ്.