പള്ളിക്കര: അഡ്വ .പി ഹബീബ് റഹ്മാൻ, കുഞ്ഞാമ്മദ് പള്ളിപ്പുഴ സ്മരണാർത്ഥം യൂത്ത് ലീഗ് -എം. എസ്. എഫ് പള്ളിപ്പുഴ ശാഖയുടെ ക്വാറൻ്റൈനിൽ കഴിയുന്നവർക്കുള്ള സ്നേഹ കിറ്റ് വിതരണ ഉദ്ഘാടനം ബേക്കൽ സബ് ഇൻസ്‌പെക്ടർ അജിത് കുമാർ ഹെൽത്ത് വളണ്ടിയർ സിറാജ് മഠത്തിലിന് നൽകി നിർവഹിച്ചു. യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അൻവർ ഗ്രീൻവാലി, സെക്രട്ടറി നിഷാദ് പി.കെ , 19 വാർഡ് സെക്രട്ടറി അബ്ദുള്ള, അബ്ദുള്ള ബി.കെ, എം.എസ് .എഫ് പ്രസിഡന്റ് ഹനാൻ, ഷാനിദ്, റിസ്‌വാൻ, മിന്ഹാജ്, സഹദ്, ശാമിൽ എനിവർ പങ്കെടുത്തു.