മലയോര മേഖലയ്ക്ക് ആശ്വാസം.... പുടംകല്ലിലെ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളുടെ ടെസ്റ്റുകള്‍ നെഗറ്റീവ്

മലയോര മേഖലയ്ക്ക് ആശ്വാസം.... പുടംകല്ലിലെ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളുടെ ടെസ്റ്റുകള്‍ നെഗറ്റീവ്

കാഞ്ഞങ്ങാട്: കോവിഡ് ഫലം സ്ഥിരീകരിച്ച പുടംകല്ലിലെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ ബന്ധുക്കളുടെ ഫലം നെഗറ്റീവ്. ബുധനാഴ്ച രാവിലെ നടത്തിയ ആന്റിജന്‍ ടെസ്റ്റ് ഫലമാണ് നെഗറ്റീവായി വന്നത്. ഇതോടെ മലയോര മേഖലക്ക് നേരിയ ആശ്വാസമായി. ശനിയാഴ്ച മുതല്‍ കടകള്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.