കാഞ്ഞങ്ങാട്: റോഡരികിൽ കുഴി നികത്താൻ പഞ്ചായത്ത് വക ജില്ലി പൊടി ഉപയോഗിച്ചെന്ന് ആരോപിച്ച് വനിത സി.പി.എം പഞ്ചായത്ത് മെംബർ വീട് കയറി ആക്രമിച്ചു. ആക്രമത്തിൽ പരിക്കേറ്റ വീട്ടമ്മയും ഭർത്താവും ചികിൽസ തേടി. അജാനൂർ കടപ്പുറത്തെ യു.ഡി.എഫ് ചെയർമാൻ കുഞ്ഞബ്ദുല്ല ഹാജിയുടെ വീടിന് നേരെയാണ് സി.പി.എം വാർഡ് മെംബർ പാർവതിയുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. കുഞ്ഞബ്ദുല്ല ഹാജിയുടെ വീട്ടിന് മുന്നിൽ റോഡ് ചളിക്കുളമായി മാറിയിരുന്നു. ഈ ചളിക്കുളമായ റോഡ് ഉപേക്ഷിച്ച മറ്റൊരു പ്രവർത്തിക്കായി ഇറക്കിയ ജില്ലി ഉപയോഗിച്ച് അടച്ചിരുന്നു. ഇതാണ് പ്രഖ്യാ കോപനമായത്. റോഡ് പണിക്ക് കരാറെടുത്ത കരാറുകാരൻ സമ്മതിച്ചാണ് അബ്ദുല്ല ഹാജി ജില്ലി യെടുത്തത്. സംഭവത്തിൽ അബ്ദുല്ല ഹാജി പഞ്ചായത്ത് വക ജി ല്ലിയെടു ത്തെന്ന് ആരോപിച്ച് സി.പി.എം വാർഡ് മെംബർ പാർവതി അബ്ദുല്ല ഹാജിയുടെ ഭാര്യയു മാ യി തർക്കികുയായിരുന്നു. തുടർന്ന് ഹോസ്ദുർഗ് പൊലിസെത്തി രംഗം ശാന്തമാക്കി. അതിന് ശേഷം പാർവതിയും പത്ത് പേർ അടങ്ങുന്ന സംഘവുമെത്തി അബ്ദുല്ല ഹാജിയെയും ഭാര്യയെയും ആക്രമികുകയായിരുന്നു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യമടക്കം ഹൊസ്ദുർഗ് പൊലിസിൽ പരാതി നൽകിയിരിക്കുകയാണ് അബ്ദുല്ല ഹാജിയും ഭാര്യയും