സദ്ഭാവന ദിനം ആചരിച്ചു: കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു

സദ്ഭാവന ദിനം ആചരിച്ചു: കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു


ഉദുമ: ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്ത് 20 ന് സദ്ഭാവന ദിനമായി ആചരിച്ചു. ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കേവീസ് ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.ജനറൽ സെക്രട്ടറി ജി.രതികുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി.
പ്രസിഡണ്ട് ഹക്കീം കുന്നിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ പി.ഭാസ്ക്കരൻ നായർ , കെ.വി.ഭക്തവത്സൻ, എ.കെ.ശശിധരൻ, കെ.കണ്ണൻ, ബാലകൃഷ്ണൻ നായർ പൊയിനാച്ചി ,ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, ട്രഷറർ ബാബു മണിയങ്കാനം, മണ്ഡലം പ്രസിഡണ്ടുമാരായ കൃഷ്ണൻ ചട്ടഞ്ചാൽ, എം.പി.എം.ഷാഫി, ബാലകൃഷ്ണൻ കടവങ്ങാനം എന്നിവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി.കെ.കുഞ്ഞിരാമൻ, എൻ. ചന്ദ്രൻ, പ്രമോദ് പെരിയ, എൻ കുഞ്ഞിരാമൻ കൊടവലം, കെ.വി.ശ്രീധരൻ, ശ്രീധരൻ മുണ്ടോൾ, രവീന്ദ്രൻ കരിച്ചേരി, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,  എം.സുന്ദരൻ, ബി. കൃഷ്ണൻ, ചന്ദ്രൻ തചങ്ങാട്, ശ്രീജ പുരുഷോത്തമൻ, വി.ബാലകൃഷ്ണൻ നായർ എം.രാഘവൻ വലിയ വീട്, കെ.പ്രഭാകരൻ തെക്കേകര, രാജൻ കെ.പൊയിനാച്ചി, എൻ.ബാലചന്ദ്രൻ, എം.ശ്രീധരൻ നമ്പ്യാർ, ടി.വി വേണുഗോപാലൻ എന്നിവർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.