മുൻ ആർമി ഉദ്യോഗസ്ഥനും നിലവിൽ കളക്ടറേറ്റ് ജീവനക്കാരനുമായ കാദർ സമീറ ദമ്പതിമാരുടെ മകനാണ് ഷഹീൻ സഹോദരി ഷഹാന തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥിനിയാണ്, സ്കൂൾ തലത്തിലും കോളേജ് തലത്തിലും തന്റെ കഴിവ് തെളിയിച്ച വ്യക്തി കൂടെയാണ് ഷഹീൻ , കോഴിക്കോട് എൻ ഐ ടി യിൽ നിന്നും ബി ടെക് പഠനം കഴിഞ്ഞ ഷഹീൻ തന്റെ സ്വപ്നമായ സിവിൽ സെർവീസിലേക്ക് ചുവടുവെക്കുകയായിരുന്നു. ആദ്യ ശ്രമം കൈവിട്ടെങ്കിലും തന്റെ ഇരുപത്തി അഞ്ചാം വയസ്സിൽ നാടിനാകെ അഭിമാനമായി ഷഹീൻ സിവിൽ സർവീസ് നേടുകയായിരുന്നു.