സബ്ജൂനിയർ , ജൂനിയർ സീനിയർ എന്നീ മൂന്ന് വിഭാഗത്തിലായി നടന്ന മദ്ഹ് ഗാനം ,പോസ്റ്റർ രചന മത്സരങ്ങളിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ഓൺ ലൈൻ സംവിധാനത്തിലൂടെ നടന്ന പുതു വർഷാരംഭ പരിപാടികൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി.
സമാപന സംഗമത്തിൽ പാണക്കാട് സിദ്ഖ് അലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി. പ്രിൻസിപ്പാൾ ഇൻസാഫ് അശ്അരിയുടെ അദ്ധ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
അസീസ് അശ്റഫി പാണത്തൂർ മുഹറം സന്ദേശ ഭാഷണം നടത്തി. അൽ ഹാഫിസ് സിനാൻ ദാരിമി വിജയികളെ പ്രഖ്യാപിച്ചു. സ്കൂൾ ഡയറക്ടർമാരായ ഖലീൽ ഹുദവി, ബാസിം ഗസാലി , പി.ടി. എ പ്രസിഡന്റ് ഹുസൈൻ സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.