സാമൂഹ്യ സേവനം കൊണ്ട് നന്മ വിതറുന്ന അഷ്‌റഫ്‌ ബോംബെ എഴുത്ത്: ബഷീർ ചിത്താരി

സാമൂഹ്യ സേവനം കൊണ്ട് നന്മ വിതറുന്ന അഷ്‌റഫ്‌ ബോംബെ എഴുത്ത്: ബഷീർ ചിത്താരി

ചിലരുടെ ഹൃദയത്തിൽ സ്നേഹം, കാരുണ്യം, ദയാ വായ്പ്, നടുക്കടലിൽ അകപ്പെട്ടവരെ പോലും സ്വന്തം ജീവൻ നൽകിയും രക്ഷിക്കുക, ഈ വിധ സേവന സന്നദ്ധത കാണുക പതിനായിരത്തിൽ ഒരാൾക്ക് മാത്രമായിരിക്കും. അങ്ങനെ ഒരാൾ നമ്മുടെ കൂട്ടത്തിൽ ഉണ്ടാകുന്നത് നമ്മുടെ നാടിന്റെ നന്മ !
ഒരു മഹാ നഗരത്തിനോടൊപ്പം തന്റെ പേര് ചാർത്തി കൊണ്ട് ഒരു സാഗരത്തിന്റെ സേവന പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന അഷ്‌റഫ്‌ ബോംബെ തന്റെ ജീവിതത്തിന്റെ വഴിത്താരയിൽ സേവനത്തിന്റെ സുഗന്ധം പരത്തി കൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ്.
ബോംബെയിൽ നിന്ന് തന്റെ പിതാവിന്റെ തട്ടകത്തിൽ നിന്നും ആവാഹിച്ചെടുത്ത സേവന സന്നദ്ധത സഹായം എവിടെ ആവശ്യമുണ്ടോ അവിടെയെല്ലാം യാതൊരു മുൻകരുതലും കൂടാതെ ചൊരിഞ്ഞു കൊടുക്കുകയാണ് അദ്ദേഹം.
ഈ കൊറോണമാരിയുടെ ദുർഘട ഘട്ടത്തിൽ ചിത്താരി ഹിമായത്തുൽ ഇസ്‌ലാം സ്കൂളിൽ ആരംഭിച്ച കോറന്റൈൻ സെന്ററിൽ ആവശ്യമായ മുഴുവൻ സാധന സാമഗ്രികളും നൽകി കൊണ്ട് മുഴുവൻ സമയവും അവരുടെ ഏത് ആവശ്യത്തിനും തയ്യാറായി കൊണ്ട് ഒരു രക്ഷകന്റെ രീതിയിൽ നില കൊള്ളുകയാണ് അഷ്‌റഫ്‌ .
തികച്ചും നിസ്വാർത്ഥമായ സേവനം ചെയ്തു സായൂജ്യമടയുകയാണ് ഈ ചിത്താരികാരൻ.

പൊതു പ്രവർത്തകൻ ജനങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തി പ്രവർത്തിക്കുന്നവനാണ്. ലോക്ടൗൺ സമയത്തും നാട്ടിലെ
ജനങ്ങൾക്ക് വേണ്ട ഏത് സേവനത്തിനും മുന്നിൽ തന്നെയായിരുന്നു ഈ ഹരിത രാഷ്ട്രീയത്തിന്റെ സന്നദ്ധ പോരാളി.

അഷ്‌റഫ്‌ ബോംബെ വെറുമൊരു ചിത്താരിക്കാരൻ മാത്രമല്ല സ്വന്തം നാട്ടിന്റെ ഹൃദയ തുടിപ്പ് നേരിട്ടറിയുന്ന ഒരു ദേശസ്നേഹി കൂടിയാണ്. നാട്ടിൽ നടക്കുന്ന മിക്ക ചടങ്ങുകളിലും അദ്ദേഹം നിറ സാന്നിധ്യമായിരിക്കും എന്ന് മാത്രമല്ല ഉത്സാഹ പൂർവ്വം ചടങ്ങുകൾ വിജയിപ്പിക്കാൻ പാറിപറന്ന് പണിയെടുക്കുക എന്നത് ഒരു ശീലമാക്കിയ വ്യക്തി യാണ്.
സ്കൂളുകളിലും, പള്ളിയിലും മദ്റസകളിലും തന്റെ കഴിവിന്റെ പരമാവധി സേവനം അർപ്പിച്ചാൽ മാത്രമേ ഈ വ്യക്തിക്ക് സമാധാനമുണ്ടാകൂ. മറ്റൊരു കാര്യം കല്യാണ വീടുകളിലെ നിസ്വാർത്ഥ സേവനമാണ്, ധനികനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ കല്യാണ വീട്ടിലും അതേ പോലെ മരണ വീട്ടിലും തന്റെ സ്വതസിദ്ധമായ സഹായം ചെയ്ത് കൊണ്ട് നാട്ടിന്റെ നന്മ മരമായി സുഗന്ധം പരത്തുകയാണ് ലാളിത്യവും വിനയവും സൗഹാർദ്ദങ്ങളെ വർണ്ണ ശബളമാക്കുന്ന ചിത്താരിയുടെ ഈ അളവറ്റ സ്നേഹകൂടം.

പ്രസിദ്ധമായ ഒരു പ്രവാചക വചനം ഓർത്ത് പോകുകയാണ്. ജനങ്ങൾക്കു ഏറ്റവും ഉപകാരം ചെയ്യുന്നവനാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടപെട്ടവർ.
സഹ ജീവിയുടെ പ്രയാസം അകറ്റുക, വിശപ്പിന് ശമനമേകുക, അവന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പെടുക. എന്ന് മാത്രമല്ല. ഏതെങ്കിലുമൊരാവശ്യം സാധിച്ചു കൊടുക്കുത്തുവോ അവനോടാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം.
 പരോപകാരിയും സേവനസന്നദ്ധനുമായ പൊതു പ്രവര്‍ത്തകനെ അല്ലാഹു വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഈ വചനത്തിലൂടെ വ്യക്തമാക്കാം. അങ്ങനെ അല്ലാഹുവിന്റെ പ്രീതിക്ക് വിധേയരായാല്‍
അവര്‍ക്ക് സര്‍വലോകത്തും സ്വീകാര്യത വര്‍ധിക്കും. അത്തരക്കാരെ ജനമനസുകളില്‍ നിന്ന് ഇറക്കുക സാധ്യമല്ല.
അഷ്‌റഫ്‌ ബോംബെയെ പോലുള്ള സേവനം തപസ്സ്യയായി കരുതുന്ന ആളുകളെ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ, അദ്ദേഹത്തിന് വരും നാളുകളിലും നന്മ നിറഞ്ഞ സേവനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ ചെയ്യുവാനുള്ള കരുത്തു നൽകുമാറാകട്ടെ.
അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ !

 ബഷീർ ചിത്താരി