നീലേശ്വരം: ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശം പാലിച്ച് ഈ വർഷത്തെ സാർവ്വജനിക ഗണേശോത്സവം പേരോൽ ശ്രീ സാർവ്വജനിക സേവാ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു.
രാവിലെ പ്രാർത്ഥനയോടു കൂടി ആരംഭിക്കുകയും ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പൂജാരി ദയാനന്ദ ഭട്ടിൻ്റെ കാർമികത്വത്തിൽ ഗണേശ വിഗ്രഹപ്രതിഷ്ഠ, ഗണപതി ഹോമം, മഹാപൂജ, മംഗളാരതി എന്നിവ നടത്തി. പ്രാർത്ഥനാ സാഫല്യത്തിൻ്റെ ഭാഗമായി വെള്ളിക്കൊമ്പ് സമർപ്പിച്ചു. തുടർന്ന് നഗരപ്രദക്ഷിണത്തോടെ ഗണേശ വിഗ്രഹം കച്ചേരിക്കടവിൽ നിമജ്ജനം ചെയ്തു.