ബി.സി യുടെ കുടുംബത്തെ ചേർത്ത് നിർത്തി ഐ.എം.സി.സി; സഹായ ഫണ്ട്കൈമാറി

ബി.സി യുടെ കുടുംബത്തെ ചേർത്ത് നിർത്തി ഐ.എം.സി.സി; സഹായ ഫണ്ട്കൈമാറി



കൂളിയങ്കാൽ: ഐ.എൻ.എൽ -ഐ.എം.സി.സി സജീവ പ്രവർത്തകൻ ആയിരുന്ന ബിസി അഷ്‌റഫിന്റെ കുടുംബത്തിനുള്ള ഐ.എം.സി.സി ധനസഹായം കൈമാറി. അഷ്‌റഫിനെ അറിയുന്ന എല്ലാവരെയും ഞെട്ടിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക മരണം. അത് കൊണ്ട് തന്നെ കുടുംബത്തിനെ ആശ്വസിപ്പിക്കാനും, പ്രാർത്ഥിക്കാനും നിരവധി പേർ എത്തിയിരുന്ന . പെട്ടെന്നുണ്ടായ മരണം അക്ഷരാർത്ഥത്തിൽ വലിയബാധ്യതയിലേക്കാണ്കുടുംബത്തെ തള്ളി വിട്ടത്. എന്നാൽ ഐ.എൻ.എൽ - ഐ. എം.സി.സി പ്രവർത്തകർ സ്വന്തംകുടുംബത്തെ പോലെ ഏറ്റെടുക്കുക ആയിരുന്നു ബിസിയുടെ കുടുംബത്തെ . ഹോസ്പിറ്റൽ ബില്ല് മുതൽ കഴിയുന്ന ബാധ്യത എല്ലാം  ഐ.എം.സി.സി പ്രവർത്തകർ ഏറ്റെടുത്തു . ബി സി കുടുംബ സഹായ നിധി രൂപീകരിച്ചു ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം രണ്ടു ഘട്ടങ്ങളിലായി വലിയ തുക കുടുംബത്തിന് കൈമാറിയിരുന്നു .

ബി സി അഷ്‌റഫ് സജീവമായി പ്രവർത്തിച്ചിരുന്ന കുവൈത്ത് , ഒമാൻ, സൗദി അറേബ്യ  എന്നീ ഐ.എം.സി.സി പ്രവർത്തകർ സംയുക്തമായാണ് സഹായഫണ്ട് ശേഖരിച്ചത് . ബി.സിയുടെ വീട്ടിൽ ചെന്ന് ഐ.എൻ.എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ബി.സി അഷ്‌റഫിന്റെ മകൻ അജുവിന്‌ ഫണ്ട് കൈമാറി . ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബിൽടെക് അബ്ദുല്ല അധ്യക്ഷം വഹിച്ച ചടങ്ങിന് എം.എ ഷഫീക് കൊവ്വൽപ്പള്ളി സ്വാഗതവും , എൻ. വൈ.എൽ ജില്ല സെക്രട്ടറി ഇ.എൽ നാസർ നന്ദിയും പറഞ്ഞു . കുവൈത്ത് ഐ.എം.സി.സി നേതാവ് ഖാലിദ് ബേക്കൽ , ഐ.എൻ.എൽ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി മൊയ്‌ദു കുന്നിൽ ഹദ്ദാദ് ,
ഐ.എൻ.എൽ കൂളിയങ്കാൽ ശാഖ പ്രവർത്തകരായ ശറഫുദ്ധീൻ പി.കെ ,  ഷുഹൈൽ , ശമീൽ , ശിഹാബ് , റംഷീദ് , ശിഹാബ് , മനാഫ് എന്നിവർ സംബന്ധിച്ചു .