തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2020
കാഞ്ഞങ്ങാട്: യാത്രക്കാർക്കും ബസുകൾക്കും കയറി ഇറങ്ങാൻ കഴിയാത്ത രീതിയിൽ തകർന്നിരിക്കുകയാണ് കാഞ്ഞങ്ങാട് കോട്ടച്ചേരി പഴയ ബസ് സ്റ്റാൻ്റ്. ബസുകൾക്ക് കയറി ഇറങ്ങാൻ കഴിയാത്ത രീതിയിൽ ബസ് സ്റ്റാൻ്റിൻ്റ് കുണ്ടും കുഴിയുമായിട്ടുണ്ട്
അലാമിപള്ളി പുതിയ ബസ് സ്റ്റാൻ്റ് വന്ന ശേഷവും മിക്കവാറും ബസുകൾ നിൽക്കുന്നത് കോട്ട ച്ചേരി പഴയ ബസ് സ്റ്റാൻ്റിൽ തന്നെയാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കോൺക്രീറ്റിൽ യാർഡ് ഒരുക്കിയിരുന്നു. അതിന് ശേഷം ഒന്നും ബസ് സ്റ്റാൻ്റിൽ ചെയ്തില്ല . കോ വിഡ് യാത്രക്കാരുടെ കുറവുണ്ടെങ്കിലും ഇപ്പോൾ തിരു വോണം അടുത്ത തിനാൽ നഗരത്തിൽ എത്തുന്ന ആളുകൾ കൂടും.