പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ തള്ളി ഹൈക്കോടതി, ഇരട്ടക്കൊലപാതകം സിബിഐ

പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ തള്ളി ഹൈക്കോടതി, ഇരട്ടക്കൊലപാതകം സിബിഐ

കാസര്‍ഗോഡ്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആകാം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചുകൊണ്ട് സിബിഐ അന്വേഷണം ആകാം എന്ന് കോടതി വിധിക്കുകയായിരുന്നു. അതേസമയം കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് പക്ഷേ ഹൈക്കോടതി റദ്ദാക്കി.

കേസില്‍ ഒത്തുകളി നടന്നുവെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കേരള പൊലീസ് അന്വേഷിച്ചാല്‍ ഈ കേസിലെ ഉന്നതരിലേക്ക് അന്വേഷണം എത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് കുറ്റപത്രം നിലനില്‍ക്കുമെങ്കിലും സിബിഐക്ക് അന്വേഷണത്തിന് ശേഷം കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം.ഇതിന് ശേഷമായിരിക്കും വിചാരണ ആരംഭിക്കുക.അന്വേഷിക്കും