ഖുര്‍ആന്‍ വിഷയത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ രംഗത്ത്. വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
അതേസമയം അയോധ്യ വിഷയത്തിൽ ബിജെപിയുടെ കെണിയില്‍ മുസ്ലിം ലീഗ് വീഴില്ല. വൈകാരിക പ്രതികരണം ഗുണം ചെയ്യുക ബിജെപിക്കാണ്. മുസ്ലിം ലീഗ് നിലപാട് അതല്ല. മുതലെടുപ്പിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വളം വെച്ചുകൊടുക്കാനില്ല. തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിന്റെ ചുമതല പികെ കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ്. നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും തങ്ങൾ പറഞ്ഞു.