സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഇരുപത് ലിറ്റര്‍ ചാരായവുമായി പിടിയില്‍

സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച ഇരുപത് ലിറ്റര്‍ ചാരായവുമായി പിടിയില്‍


കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 20 ലിറ്റര്‍ ചാരായവുമായി യുവാവ് എക്‌സൈസിന്റെ  പിടിയില്‍. കാഞ്ഞങ്ങാട്  ഐങ്ങോത്ത്  വെച്ച് ഹോസ്ദുര്‍ഗ്ഗ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും പാര്‍ട്ടിയും ചേര്‍ന്ന് 20 ലിറ്റര്‍ ചാരായം കെഎല്‍60ജെ 8930 ഹോണ്ട ആക്ടിവ സ്‌കൂട്ടറില്‍ സൂക്ഷിച്ചു വെച്ച് കടത്തി കൊണ്ടു വന്നതിന് തൈക്കടപ്പുറത്തെ പുഷ്‌ക്കരന്‍. പി കെ  എന്നയാള്‍ക്കെതിരെ  കേസ്സെടുത്തു. കൊറോണ രോഗവ്യാപനഭീതി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍  പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.  കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതിയെ അറസ്റ്റ് ചെയ്യുന്നതാണ്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫിസര്‍ സതീശന്‍ നാലുപുരയ്ക്കല്‍,  സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്.കെ.വി,സാജന്‍ അപ്യാല്‍,  സിജു.കെ, എന്നിവര്‍ ഉണ്ടായിരുന്നു. ടി.കേസ് ഹോസ്ദുര്‍ഗ് റേയ്ഞ്ചിലെ അബ്കാരി ക്രൈം നമ്പര്‍ 156/2020 ആയി രജിസ്റ്റര്‍ ചെയ്തു.