സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്ത് മാത്രം 454 രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മലപ്പുറത്ത് മാത്രം 454 രോഗികള്‍



സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയതായും മന്ത്രി അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

മലപ്പുറം – 454
തിരുവനന്തപുരം – 391
കോഴിക്കോട് – 260
തൃശൂര്‍ – 227
ആലപ്പുഴ – 170
എറണാകുളം – 163
പാലക്കാട് – 152
കണ്ണൂര്‍ – 150
കാസര്‍ഗോഡ് – 99
പത്തനംതിട്ട – 93
കൊല്ലം – 87
കോട്ടയം – 86
വയനാട് – 37
ഇടുക്കി – 6
10 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 24ന് മരണമടഞ്ഞ മലപ്പുറം വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്മാന്‍ (70), ഓഗസ്റ്റ് 12ന് മരണമടഞ്ഞ വയനാട് നടവയല്‍ അവറാന്‍ (69), കോഴിക്കോട് ഒളവണ്ണ സ്വദേശി പി.പി. ഗിരീഷ് (49), ഓഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പുകയൂര്‍ സ്വദേശി കുട്ട്യാപ്പു (72), ഓഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം കുലശേഖരം സ്വദേശി കൃഷ്ണകുമാര്‍ (58), കൊല്ലം പിറവന്തൂര്‍ സ്വദേശി തോമസ് (81), ഓഗസ്റ്റ് 22ന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി കൃഷ്ണന്‍ (54), ഓഗസ്റ്റ് 20ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശിനി രാജലക്ഷ്മി (63), ചേര്‍ത്തല അരൂര്‍ സ്വദേശിനി തങ്കമ്മ (78), ഓഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ തമ്പി (80), എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

മലപ്പുറം – 413
തിരുവനന്തപുരം – 378
കോഴിക്കോട് – 243
തൃശൂര്‍ – 220
ആലപ്പുഴ – 156
കണ്ണൂര്‍ – 133
എറണാകുളം – 128
പാലക്കാട് – 109
കാസര്‍ഗോഡ് – 98
പത്തനംതിട്ട – 63
കൊല്ലം – 85
കോട്ടയം – 85
വയനാട് – 26
ഇടുക്കി – 5
49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ അഞ്ച്, പത്തനംതിട്ട ജില്ലയിലെ മൂന്ന്, തൃശൂര്‍ ജില്ലയിലെ രണ്ട്, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 303
കൊല്ലം – 57
പത്തനംതിട്ട – 32
ആലപ്പുഴ – 60
കോട്ടയം – 67
ഇടുക്കി – 37
എറണാകുളം – 85
തൃശൂര്‍ – 90
പലക്കാട് – 119
മലപ്പുറം – 240
കോഴിക്കോട് – 140
വയനാട് – 32
കണ്ണൂര്‍ – 99
കാസര്‍ഗോഡ് – 95
ഇതോടെ 21,232 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,343 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,794 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,66,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,010 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1834 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.