കുഞ്ഞു കൈകൾക്ക് ഓണക്കോടിയുമായി യൂത്ത് കോൺഗ്രസ്സ്

കുഞ്ഞു കൈകൾക്ക് ഓണക്കോടിയുമായി യൂത്ത് കോൺഗ്രസ്സ്

കാഞ്ഞങ്ങാട്: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും അനാഥബാല്യങ്ങൾക്കും ഓണക്കോടി സമ്മാനിക്കുന്ന യൂത്ത് കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ 'കുരുന്നു കൈകൾക്ക് ഓണക്കോടി' പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പടന്നക്കാട് സ്നേഹ സദനത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് നിർവ്വഹിച്ചു . യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാർ മുഖ്യാതിഥി ആയിരുന്നു നിധീഷ് കടയങ്ങൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇസ്മായിൽ ചിത്താരി ,സത്യനാഥൻ പത്രവളപ്പിൽ ,രാജേഷ് തമ്പാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജയേഷ് കിഴക്കേ പുരയിൽ ,ഷിഹാബ് കാർഗിൽ തസ്ലീന സി എച്ച് , പ്രദീഷ് കല്ലം ചിറ , ആസിഫ് എന്നിവർ നേതൃത്വം നൽകി ഷിബിൻ ഉപ്പിലിക്കൈ സ്വാഗതവും ബവിൻ രാജ് നന്ദിയും പറഞ്ഞു