സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം; എൻഐഎയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം; എൻഐഎയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം എൻഐഎയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് മെമ്പർ എൻ.കെ.പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടു.

അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ സൂക്ഷിക്കുന്ന സെക്ഷനുകളിൽ മാത്രം തീപ്പിടിച്ചു എന്നുള്ള വാദം അവിശ്വസനീയമാണ്. സ്വർണ്ണ കള്ളക്കടത്ത് കേസിൻ്റെ അന്വേഷണം സെക്രട്ടേറിയറ്റിനുള്ളിലേക്ക് വ്യാപിച്ചപ്പോൾ ഉണ്ടായ ഈ തീപ്പിടുത്തം അസ്വാഭാവികമാണ്. തെളിവുകൾ നശിപ്പിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ആസൂത്രിതമായ ശ്രമമാണ് തീപ്പിടുത്തത്തിനു പിന്നിൽ എന്നും എൻ.കെ. പ്രേമചന്ദ്രൻ എം പി പറഞ്ഞു.