നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും വ്യത്യസ്തമായ പരിപാടികളുമായി മുന്നേറുന്ന ലൈവ് ബീരിച്ചേരി രണ്ടാം വാർഷിക ദിനത്തിലും പിലാത്തറയിലെ ഷൈജു എന്ന യുവാവിനും ഒരു ലക്ഷത്തിലധികം രൂപ ചികിത്സാ സഹായം കൈമാറിയിരുന്നു.
ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ സി രവിക്ക്, ലൈവ് ബീരിച്ചേരി ചീഫ് അഡ്മിൻ ഷകീർ യു പി ചെക്ക് കൈമാറി, ഫൈസൽ എം, ഫായിസ് യു പി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചികിത്സാ കമ്മിറ്റി കൺവീനർ ഇബ്രാഹിം, ജോ. കൺവീനർ ഷുഹൈബ് വി പി പി, ലൈവ് ബീരിച്ചേരി അംഗങ്ങളായ ആരിഫ് ബി, മുദസ്സിർ സി കെ, ഹസ്സൻ ടി വി, മുഹമ്മദ് വി പി യു, ഫാസിൽ യു പി, അസ്ഹർ എം, സമീർ, മുസ്തഫ വി പി, ഖാദർ സി, റൻസി, ഹാഷിം സി തുടങ്ങിയവർ പങ്കെടുത്തു.