പാലക്കുന്ന്: കാസറകോട് ജില്ലാ പ്രവാസി ലീഗിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ കേരള പ്രവാസി ലീഗ് സംഘടിപ്പിച്ച "ആ 5000 രൂപ ഞങ്ങൾക്ക് കിട്ടിയില്ല" പ്രതിഷേധ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പാലക്കുന്ന് വെച്ച് സംസ്ഥാന ട്രഷറർ കാപ്പിൽ പാഷ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മർ, ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള, ട്രഷറർ ടി.പി. കുഞ്ഞബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു.