സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


കാഞ്ഞങ്ങാട്: സെക്രട്ടറിയേറ്റിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ് അജാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാലിൽ  പ്രതിഷേധ പ്രകടനം നടത്തുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു. അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമേശൻകാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് അജാനൂർ മണ്ഡലം പ്രസിഡണ്ട് സതീശൻ പരക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹൂൽ രാംനഗർ ,മുരളി കാട്ടുകുളങ്ങര, സുധീഷ് വെള്ളിക്കോത്ത്, സതീശൻ മാവുങ്കാൽ, അനൂപ് മാവുങ്കാൽ എന്നിവർ പ്രസംഗിച്ചു.