കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിലെ ട്രാഫിക് പരിഷ്കാരത്തിൽ മാറ്റം വരുത്തി വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സൗകര്യപ്രദമായി ടൗണിൽ വരുവാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നിവേദനം നൽകി. ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങളിൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.