കാഞ്ഞങ്ങാട്: നഗരത്തിൽ എല്ലായിടത്തും നോ പാർക്കിംഗ് ഏരിയ ആക്കി നാട കെട്ടിയ സംഭവം മീഡിയ പ്ലസ് അടക്കമുള്ള മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. മർച്ചന്റ്‌സ് അസ്സോസിയേഷൻ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ഡിവൈഎസ്‌പി യോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഡി.വൈ.എസ്.പി കാഞ്ഞങ്ങാട് നഗരത്തിൽ എട്ടിടങ്ങളിൽ നോ പാർക്കിംഗ് ഏരിയ ഒഴിവാക്കാമെന്ന് അറിയിക്കുകയും ഒഴിവാക്കുകയും ചെയ്തു. നഗരത്തിലെ അശാസ്ത്രീയമായ ക്രമീകരണം കാരണം തിരു വോണ വിപണിയിലെക്ക് എത്തുന്നവർക്ക് സാധനങ്ങൾ വാങ്ങാൻ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിനെതിരെ കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ കെ വി ലക്ഷ്മണൻ, പി.വി രാജേന്ദ്ര കുമാർ, യൂത്ത് വിങ് പ്രസിഡന്റ് സി.കെ ആസിഫ്, സെക്രട്ടറി രഞ്ചിത്ത് എന്നിവർ ഡിവൈഎസ്‌പിയെ കണ്ട് നിവേദനം നൽകിയിരുന്നു.