അബുദാബിയില്‍ ഭക്ഷണശാലയില്‍ തീപ്പിടിത്തം ; രണ്ടുമരണം

അബുദാബിയില്‍ ഭക്ഷണശാലയില്‍ തീപ്പിടിത്തം ; രണ്ടുമരണം

അബുദാബി: അബുദാബിയിലെ ഭക്ഷണശാലയില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന ആളും അതുവഴി നടന്നുപോകവേ സ്‌ഫോടനാവശിഷ്ടം ശരീരത്തില്‍ പതിച്ച ആളുമാണ് മരിച്ചത്.

പാചകവാതക ചോര്‍ച്ചയാണ് തീപ്പിടിത്തത്തിന്  കാരണമെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം അബുദാബി പോലീസ് അറിയിച്ചു. അബുദാബി റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റിലെ (എയര്‍പോര്‍ട്ട് റോഡ്) കെ.എഫ്.സി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.

സുരക്ഷാസേനയെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കും കെട്ടിടത്തില്‍ കുടുങ്ങിയവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറ്റി. ആവശ്യമുള്ളവര്‍ക്ക് താല്‍കാലിക താമസകേന്ദ്രവും ലഭ്യമാക്കി. ഇതുവഴിയുള്ള റോഡുകള്‍ പോലീസ് അടച്ചു.