നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോയുടെ സർവീസ് പുനരാരംഭിക്കുന്നു

നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോയുടെ സർവീസ് പുനരാരംഭിക്കുന്നു

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ അഞ്ചു മാസത്തിലേറെ നീണ്ട അടച്ചിടലിനു ശേഷം കൊച്ചി മെട്രോയുടെ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ്. കേന്ദ്ര നിർദ്ദേശമനുസരിച്ച് ഈ മാസം ഏഴിന് കൊച്ചി മെട്രോ സർവീസ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മാർച്ച് 23നാണ് മെട്രോ സർവീസ് നിർത്തിവെച്ചത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) സ്വീകരിച്ചിട്ടുള്ളത്.