ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020
ദിനംപ്രതി രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 78,357 പേര്‍ക്ക്. 1045 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു. കൊവിഡ് രോഗികളുടെ വർധവിനൊപ്പം തന്നെ കൊവിഡ് മരണങ്ങളും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്നലത്തെ വര്‍ധനയോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,769,523 ആയി. ഇതില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളത്. 29,01,908 പേര്‍ രോഗമുക്തി നേടി. 66,333 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 4,43,37,201 ആയതായി ഐസിഎംആര്‍ അറിയിച്ചു.