എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി റേഷൻ പദ്ധതിക്ക് തുടക്കമായി

എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി റേഷൻ പദ്ധതിക്ക് തുടക്കമായി


ചിത്താരി : എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി റേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ഓഫീസിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ മാസാന്ത റേഷൻ പദ്ധതിയുടെ ആദ്യ മാസത്തെ റേഷൻ വിതരനോദ്ഘാടനം സ്വാന്തനം ചിത്താരി യു എ ഇ  ഭാരവാഹി അൻസാരി മാട്ടുമ്മൽ  സ്വാന്തനം കമ്മിറ്റി അംഗം ഹാഫിള് ഫസൽ റഹ്മാന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.

കൊറോണ കാരണം നാടാകെ വളരെയധികം കഷ്ടത അനുഭവിച്ചു നീങ്ങുമ്പോൾ ആദ്യ ഘട്ടമെന്നോണം അഞ്ചു കുടുംബങ്ങൾക്കാണ് മാസാന്ത റേഷൻ കൊടുക്കാൻ കമ്മിറ്റി തീരുമാനമായിട്ടുള്ളത്. ചേറ്റുകുണ്ഡ് അബ്ദുൽ കാദർ ഹാജി , ഏ കെ അബ്ദുൽ റഹ്മാൻ , ഹബീബ് ചിത്താരി , ,ബഷീർ കൊവ്വൽ ,അസീസ് അടുക്കം , അക്ബർ ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു .