ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020
കാഞ്ഞങ്ങാട്: ജാമിഅഃ സഅദിയ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്നും വിശുദ്ധ ഖുർആൻ മനഃപാഠമാക്കി നാടിനു അഭിമാനമായ ഹാഫിള് അഹമ്മദ് സഫ്‌വാൻ മുബാറക്കിനെ  എസ് എസ് എഫ്, എസ് വൈ എസ് സാന്ത്വനം സൗത്ത് ചിത്താരി അനുമോദിച്ചു. സാന്ത്വനം  ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യ രക്ഷാധികാരി ചേറ്റുകുണ്ഡ് അബ്ദുൽ കാദർ ഹാജി സഫ്‌വാൻ മുബാറകിനു സ്നേഹോപഹാരം കൈമാറി. അൻസാരി മാട്ടുമ്മൽ , അക്ബർ തായൽ , ബാദുഷ അതിഞ്ഞാൽ തുടങ്ങിയവർ സംബന്ധിച്ചു.