വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2020

കാഞ്ഞങ്ങാട്:   രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.മുരളീധരന്റെ നേതൃത്വത്തിൽ, അജാനൂർ വില്ലേജിൽ കാട്ടുകുളങ്ങര, സുരേശൻ മകൻ മനു  എന്നയാൾ തൻ്റെ വീടിന് സമീപം നട്ടുവളർത്തിയ രണ്ട് കഞ്ചാവ് ചെടികൾ  പിടിച്ചെടുത്ത്  കേസാക്കി.
പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.  പ്രിവന്റീവ് ഓഫീസർ പി.അശോകൻ , സിവിൽ എക്സൈസ് ഓഫീസർ കെ.വി.പ്രജിത് കുമാർ, എക്സൈസ് ഡ്രൈവർ പി.രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെടികൾ പിടികൂടിയത്.