നൗസിൽ ദിനാറിനെ എൻഎസ്.സി തളങ്കര ആദരിച്ചു
കാസറഗോഡ് : കേരള ക്രിക്കറ്റ് അസോസിയേഷൻ 2020ലെ അമ്പയർ പരീക്ഷയിൽ ഉന്നത വിജയം നേടൂകയും കാസറഗോഡ് ജില്ലയിൽ തന്നെ ഉയർന്ന മാർക്ക് കരസ്ഥമാക്കുകയും ചെയ്ത എൻ.എസ്.സിയുടെ ട്രഷറർ കൂടിയായ നൗസിൽ ദിനാറിനെ തളങ്കര നെച്ചിപ്പടപ്പ് സ്പോർട്ടിങ് ക്ലബ് ആദരിച്ചു.
പ്രസിഡന്റ് എൻ.കെ.അസ്‌ലം അധ്യക്ഷത വഹിച്ചു കാസറഗോഡ് മുനിസിപ്പൽ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.എം.മുനീർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയും നൗസിൽ ദിനാറിന് പ്രശസ്തി ഫലകവും പതിനായിരം രൂപയും സമ്മാനിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ കലാ കായിക രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുകയും, വളർന്നു വരുന്ന കുട്ടികളെ കായികമായി പ്രോത്സാഹിപ്പിക്കുകയും വളർത്തി എടുക്കുകയും ചെയ്യുന്നതിൽ എന്നും മുന്നിൽ തന്നെയാണ് എൻസിഎസ് തളങ്കര, അമാനുള്ള സംബന്ധിച്ചു സെക്രട്ടറി സുനൈൻ പടിഞ്ഞാർ സ്വാഗതവും നൗസിൽ നന്ദിയും പറഞ്ഞു.
