തിരുവനന്തപുരം പാങ്ങോടുള്ള വീട്ടില്‍വച്ച് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊവിഡ് നിരീക്ഷണകാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റിന് എത്തിയ യുവതിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
കഴിഞ്ഞ മൂന്നിനാണ് സംഭവം. മലപ്പുറം ജില്ലയിൽ ഹോം നഴ്‌സായി ജോലിചെയ്യുകയായിരുന്ന ഇവർ അടുത്തിടെ കല്ലറ പാങ്ങോട്ടെ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി പൂർത്തിയായതിനെത്തുടർന്ന് കൊവിഡില്ലാ സർട്ടിഫിക്കറ്റിനായി ആരോഗ്യപ്രവർത്തകനെ സമീപിച്ചു. സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് ഇയാൾ സ്ത്രീയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതി നൽകിയിരുന്നത്.
