പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍: കാസർകോട് ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ
കാസർകോട്: പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് ഇന്ന് മുതല്‍ ( സെപ്റ്റംബര്‍ ഏഴ്) നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹ്യ അകലം പാലിക്കത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
