കാഞ്ഞങ്ങാട് : പടന്നക്കാട് നമ്പ്യാർക്കൽ അണക്കെട്ട് റോഡ് പ്രദേശത്ത് വെച്ച് ഹോസ്ദുർഗ്ഗ് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എം.രാജീവനും പാർട്ടിയും ചേർന്ന് 81 ലിറ്റർ കർണ്ണാടക മദ്യം പിടികൂടി. കെ എൽ 46 എച്ച് 4497 മാരുതി സ്വിഫ്റ്റ് കാറിൽ സൂക്ഷിച്ചു വെച്ച് കടത്തി കൊണ്ടു വന്നതിന് പള്ളിക്കര തൊട്ടി കിഴക്കേക്കര പി.എ രവീന്ദ്രൻ എന്നയാൾക്കെതിരെ അബ്കാരി കേസ്സെടുത്തു. പ്രതിയെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് കോടതി റിമാന്റ് ചെയ്തു. എക്സൈസ് സംഘത്തിൽ സതീശൻ നാലുപുരയ്‌ക്കൽ, സിവിൽ എക്സൈസ് ഓഫീസർ സിജു, കെ, ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവർ ഉണ്ടായിരുന്നു.
പടന്നക്കാട്ട് കാറിൽ കടത്തുകയായിരുന്ന 81 ലിറ്റർ മദ്യം പിടികൂടി