ചൊവ്വാഴ്ച, സെപ്റ്റംബർ 08, 2020
മധ്യപ്രദേശിലെ ഇൻഡോറിൽ പത്ത് വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍‌ പതിനൊന്നുകാരൻ അറസ്റ്റിലായതായി പൊലീസ്. തന്റെ വളർത്തുമൃ​ഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചതിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആൺകുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ ഓൺലൈൻ ​ഗെയിമുകളിൽ പെൺകുട്ടി പതിവായി ആൺകുട്ടിയെ തോൽപിക്കാറുണ്ടെന്നും അതിനെ തുടർന്നുണ്ടായ പക മൂലമാണ് കൊലപാതകം നടത്തിയതെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. കല്ലുകൊണ്ട് പെൺകുട്ടിയുടെ തല തകർത്താണ് കൊലപ്പെടുത്തിയത്. തന്റെ വളർത്തുമൃ​ഗമായ എലിയെ പെൺകുട്ടി കൊന്നെന്ന് സംശയിച്ചതായി ആൺകുട്ടി പൊലീസിനോട് പറഞ്ഞു. കേസിന്റെ ഔദ്യോ​ഗിക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ആൺകുട്ടിയെ കറക്ഷണൽ ഹോമിലാക്കാനാണ് തീരുമാനം. പോസ്റ്റ്മോർ‌ട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.