
പടന്നക്കാട്: വരും കാലങ്ങളിൽ വൈവിധ്യമാർന്ന ഉന്നത വിദ്യാഭ്യാസ മേഖലയിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്നതിന്റെ ഭാഗമായി എം. എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി എം.ഡി.എസ് (കോറൽ മെഡിസിൻ റേഡിയോളജി)വിഭാഗത്തിൽ ഉന്നത വിജയം നേടിയ ഡോ.റമീസ റസാക്കിനെ അനുമോദിച്ചു.സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉപഹാരം പിതാവും കാഞ്ഞങ്ങാട് നഗരസഭ കൗൺസിലറുമായ റസാഖ് തായിലകണ്ടിക്ക് കൈമാറി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ചിത്താരി, ജന.സെക്രട്ടറി നജീബ് ഹദ്ദാദ്നഗർ,പടന്നക്കാട് ശാഖ പ്രസിഡന്റ് ഷക്കീർ,ജന.സെക്രട്ടറി ഖാദർ,സിനാൻ എന്നിവർ പങ്കെടുത്തു.മാതാവ് ഹസീന റസാഖ്,സഹോദരി റംസീന റസാഖ് എം.എസ്.സി(ഓസ്‌ട്രേലിയ),ഇളയ സഹോദരി ആയിഷ റിസ്വാന മൂന്നാം വർഷം ലോ-കോളേജ് വിദ്യാർഥിയാണ്.