പടന്നക്കാട് മേൽപ്പാലത്തിന് സമീപം കോൺഗ്രീറ്റ് റോഡ് നിർമിക്കും
കാഞ്ഞങ്ങാട്: ദേശീയ പാതയിൽ പടന്നക്കാട് റെയിൽ വേ ഓവർ ബ്രിഡ്ജിനു സമീപം സ്ഥിരമായുണ്ടാവുന്ന വെള്ളക്കെട്ടും റോഡ് തകർച്ചയും പരിഹരിക്കുന്നതിന് പി ഡബ്ള്യൂ ഡി അധികൃതരുമായി നഗരസഭാ ചെയർമാൻ വി വി രമേശൻ ചർച്ച നടത്തി. ചർച്ചയിൽ ദീർഘകാലം ഈടുനില്കുന്ന രീതിയിൽ കോൺഗ്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കുവാൻ തീരുമാനിച്ചു. ഇന്നലെ നടന്ന ചർച്ചയിൽ വൈസ് ചെയര്പേഴ്സൺ സുലേഖാ, പി ഡബ്ള്യൂ ഡി എ ഇ ജോഷി തോമസും എക്സിക്യൂട്ടീവ് എഞ്ചിനീയർ ദയാനന്ദ് എന്നിവർ പങ്കെടുത്തു.
