ശനിയാഴ്‌ച, സെപ്റ്റംബർ 12, 2020
ചിത്താരി: സാമൂഹ്യ-മത-വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തിന്‍റെ ശാക്തീകരണം ലക്ഷ്യമാക്കി സൗത്ത് ചിത്താരി ശാഖാ  എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ നിയന്ത്രണത്തില്‍ രൂപീകൃതമായ സംഘമായ 'ബാഫഖി തങ്ങള്‍ ഇസ് ലാമിക് സെന്ററിന്‍റെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. രണ്ടുവര്‍ഷത്തേക്കാണ് കാലാവധി. ഹബീബ് കൂളിക്കാടിനെ ചെയര്‍മാനായും അബ്ദുറഹ്മാന്‍ കണ്ടത്തിലിനെ ജനറല്‍ കണ്‍വീനറായും ശറഫുദ്ദീന്‍ ബെസ്റ്റിന്ത്യയെ ട്രെഷററായും തെരഞ്ഞെടുത്തു. ദാവൂദ് കെയു, ബഷീര്‍ മാട്ടുമ്മല്‍, അബ്ദുറഹ്മാന്‍ വണ്‍ഫോര്‍, മുഹമ്മദ്‌ കുഞ്ഞി ദുബൈഷൂ, സിഎം ഖാദര്‍ ഹാജി (വൈസ് ചെയര്‍മാന്‍മാര്‍) മുഹമ്മദ്‌ ഷാഫി പിവി, വണ്‍ഫോര്‍ അഹ്മദ്, ജംഷീദ് കുന്നുമ്മല്‍, ഇര്‍ഷാദ് സികെ (ജോയിന്‍റ് കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കൂടാതെ പ്രവര്‍ത്തക സമിതി അംഗങ്ങളായി അബ്ദുറഹ്മാന്‍ സികെ, മുഹമ്മദ്‌ കുഞ്ഞി സികെ, സിപി സുബൈര്‍, ഉമ്മര്‍ കൂളിക്കാട്, ഹാരിസ് സിഎം, സമീല്‍ റൈറ്റര്‍, ബഷീര്‍ എംകെ, പികെ അബ്ദുല്ല, ഇഖ്ബാല്‍ കൂളിക്കാട്, ഹഖീം തണ്ടുമ്മല്‍, മിദ് ലാജ് ഇസ്ഹാഖ്, മുഹമ്മദ്‌ എംഎച്ച്, ഹാറൂണ്‍ സിഎച്ച്, ശരീഫ് മുബാറക്ക്‌ എന്നിവരെയും തെരഞ്ഞെടുത്തു.

സംഘത്തിനു കീഴില്‍ പ്രഥമ പദ്ധതിയെന്ന നിലയില്‍ ആരംഭിച്ച ബാഫഖി തങ്ങള്‍ ഇസ് ലാമിക് സെന്‍റര്‍ (ബിടിക്) വിമണ്‍സ് കോളേജിലേക്ക് ഇതിനകം പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. പത്താംതരം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് സമസ്തയുടെ ദ്വിവത്സര ‘ഫാളില’ കോഴ്സിന്റെ കൂടെ പ്ലസ്ടൂവാണ് ഈ സ്ഥാപനത്തില്‍ നല്‍കുന്നത്. സമസ്തയുടെ തന്നെ ത്രിവത്സര ‘ഫളീല’ കോഴ്സിന്റെ കൂടെ സര്‍വകലാശാലാ ഡിഗ്രി കൂടി നല്‍കുന്ന രീതിയില്‍ കോഴ്സുകള്‍ ആരംഭിച്ച് സ്ഥാപനത്തെ വിപുലീകരിക്കനാണ് സംഘത്തിന്‍റെ ഭാവി പദ്ധതി.