ആറങ്ങാടിയിൽ കിണർ ഇടിഞ്ഞു, അപകടത്തിലായി വീടുകൾ
കാഞ്ഞങ്ങാട്: കനത്ത മഴയിൽ ആറങ്ങാടി അരിക്കടവ് പാലത്തിനടുത്ത് കിണർ ഇടിഞ്ഞ് അവിടെയുളള വീടുകൾ അപകടാവസ്ഥയിലായിരിക്കുകയാണ്. കുഞ്ഞി മാണിക്യൻ, ഹൈദർ, ഷെരീഫ് എന്നിവരുടെ വീടുകളാണ് കിണർ ഇടിഞ്ഞ് അപകടത്തിലായത്. ഇതിൽ കുഞ്ഞി മാണിക്യൻ വീട് ഒഴിഞ്ഞ് പോയി. മറ്റുള്ളവർ ഏത് സമയത്തും അപകടവസ്ഥയിലാവുന്ന വീടുകളിലാണ് കഴിയുന്നത്. സംഭവം റവന്യു അധികൃതരോട് കാര്യങ്ങൾ നാട്ടുക്കാർ ധരിപ്പിച്ചിട്ടുണ്ട്.
