കാഞ്ഞങ്ങാട്: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് നിതീഷ് കടങ്ങയങ്ങൻ സ്വാഗതം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയ അധ്യക്ഷത വഹിച്ചു
പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. സത്യനാഥൻ പാത്രവളപ്പ് ,ശുഹൈബ് തൃക്കരിപ്പൂർ ,രതീഷ് നർക്കിലക്കാട് എന്നിവർ സംസാരിച്ചു.
സുഭാഷ്പെരിയ, ശിഹാബ് കാർഗിൽ, നിസാർ ചിത്താരി എന്നിവർ നേതൃത്വം നൽകി.
