തിങ്കളാഴ്‌ച, സെപ്റ്റംബർ 14, 2020
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഹർജി നൽകി എൻഐഎ. സ്വപ്നയുടെ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യം. സ്വപ്നയ്ക്കെതിരെ കൂടുതൽ തെളിവ് ലഭിച്ചെന്ന് എൻഐഎ ഹർജിയിൽ പറയുന്നു. സ്വപ്നയെ നാളെ ഹാജരാക്കാൻ എൻഐഎ കോടതി ഉത്തരവിട്ടു.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍, വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരോട് വിശദീകരണം തേടി. ഒരു ജൂനിയര്‍ നഴ്‌സിന്റെ മൊബൈല്‍ഫോണില്‍ നിന്നും ആരെയോ വിളിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.