കാലിച്ചാനടുക്കം മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം
കാഞ്ഞങ്ങാട് : അമ്പലത്തറ തായന്നൂര്‍ കാലിച്ചാനടുക്കം മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച. പൂട്ട് തകര്‍ത്ത നിലയിലാണ്. മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നിട്ടുണ്ട്. അവധിയായതിനാല്‍ രണ്ടു ദിവസം പുട്ടിക്കിടന്ന കട തുറക്കാന്‍ തിങ്കളാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. നാന്നൂര്‍ രൂപയൂടെ നാണയങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലിസ് നായയും വിരലടയാള വിദഗ്ദ്ധരു മെത്തി. പൊലീസ് അന്വേഷണം തുടങ്ങി.
