അജ്മൽ പൂനയിൽ നിന്നും ഷഫീഖ് പെരിങ്കടി ഏറ്റുവാങ്ങിയ പതാകയുമായ് ജനപ്രിയ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ജാഥ സമരപന്തലിലേക്ക് കാൽ നടയായ് എത്തി ചേർന്നു. ഐക്യദാർഡ്യം അർപ്പിച്ച് സമരപന്തലിൽ എത്തിയവരെ ഓ എം റഷീദ് സ്വാഗതം ചെയ്തു.
റൈഷാദ് അധ്യക്ഷ സ്ഥാനം വഹിക്കുകയും പി എം ഖലീൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
അബ്ദുല്ല പെരിങ്കടി, ഫഹദ് അമീൻ, സുബൈർ നാട്ടക്കൽ, ശംസീർ പെരിങ്കടി, നസീർ പള്ളി, മുനീർ എം പി എന്നിവർ പ്രസംഗിച്ചു. മംഗൽപ്പാടി ജനകീയ വേദിക്ക് പെരിങ്കടി യൂത്ത് വിങ്ങ് നൽകിയ ഉപഹാരം താരീഖ് അസീസിൽ നിന്നും എം വി ജെ അംഗം മഹമൂദ് കൈകമ്പ ഏറ്റുവാങ്ങി.
