ദുർഗ ഹൈസ്കൂൾ 2011- 10എഫ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രണ്ട് ടി വി യും വൃക്ക രോഗിക്ക് ചികിത്സ സഹായവും നൽകി
കാഞ്ഞങ്ങാട്: ദുർഗ ഹൈസ്കൂൾ 2011- 10എഫ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് രണ്ട് ടി വി യും വൃക്ക രോഗിക്ക് ചികിത്സ സഹായവും നൽകി. കൊറോണെയെത്തുടർന്നു ക്ലാസുകൾ ഓൺലൈനിൽ കൂടി നടക്കുന്നതിനാൽ ചില കുട്ടികൾക്ക് ടിവി ഇല്ലാത്തിനാൽ പഠനം പ്രയാസം നേരിടുന്നുവെന്ന്അധ്യാപകർ വിദ്യാർത്ഥി കൂട്ടായ്മ ഗർഫ് കോർഡിനേറ്റർ മുസമ്മിലിനെ അറിയിക്കുകയായിരുന്നു. തുടർന്ന് 2011 10എഫ് കൂട്ടായ്മ അവർക്കുള്ള സഹായം എറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച്ച ദുർഗ ഹൈസ്കൂളിൽ വെച്ച് ചടങ്ങിൽ രണ്ട് ടിവിയും, ചികിത്സ സഹായവും കൈമാറി. ചടങ്ങിൽ പ്രധാന അധ്യാപകൻ, വിനോദ് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വർക്കിങ്ങ് ചെയർപേഴ്സൺ ഇർഫാന, മറ്റ് മെമ്പർമാരായ രാജീവ്, നസീബ, ഭവീന, ആഷിക്ക് പുഞ്ചാവി എന്നിവർ പങ്കെടുത്തു. വിദേശത്ത് നിന്ന് ഗർഫ് കോർഡിനേറ്റർ മുസമ്മിൽ, വർക്കിങ്ങ് മെമ്പർന്മാരായ സുധീഷ്, അക്ഷയ്, വലീദ്, ഷഹൽ, റംഷീദ് എന്നിവർ ആശംസകളറിയിച്ചു.
