സി ടി അഹമ്മദലിയെ യു ഡി എഫ് ജില്ലാ ചെയര്‍മാനാക്കാന്‍ ധാരണ
കാസര്‍കോട് : മുന്‍ മന്ത്രി സി ടി അഹമ്മദലിയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാനാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന മുസ്ലിംലീഗ് ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസം പാണക്കാട്ടു നിന്നുണ്ടാകും. ജുവലറി നിക്ഷേപ തട്ടിപ്പു കേസില്‍ എം സി ഖമറുദ്ദിനെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് ചെയര്‍മാന്‍ സ്ഥാനം ഒഴിവുവന്നത്.
കീഴ് വഴക്കം അനുസരിച്ച് ജില്ലാ പ്രസിഡണ്ടാണ് ജില്ലാ ചെയര്‍മാനാകുന്നത്. എന്നാല്‍ നിലവിലെ പ്രസിഡണ്ട് ടി ഇ അബ്ദുല്ല അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് സി ടി അഹമ്മദലിയെ ചെയര്‍മാനാക്കുന്നത്.
