ബുധനാഴ്‌ച, സെപ്റ്റംബർ 16, 2020
ഗ്രീൻസ്റ്റാർ പാലായി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അതിഞ്ഞാൽ കൂളിക്കാട് സെറാമിക്ക് ഹൗസിൻ്റെ സഹകരണത്തോടെ ഇൻസ്റ്റഗ്രാമിൽ സംഘടിപ്പിച്ച ചെൽസിയും ആഴ്സണലും തമ്മിൽ നടന്ന എഫ് എ കപ്പ് ഫൈനൽ മത്സരത്തിലെ പ്രവചന മത്സര വിജയിക്കുള്ള സമ്മാനത്തുക കൂളിക്കാട് സെറാമിക്ക് ഹൗസ് മാനേജിങ്ങ് ഡയറക്ടർ ഹബീബ് കൂളിക്കാട് വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്താരി സ്വദേശി അബ്ദുല്ലയ്ക്ക് കൈമാറി.
ആയിരത്തിന് അഞ്ഞൂറിന് മുകളിൽ ആളുകൾ പ്രവചന മത്സരത്തിൽ പങ്കെടുത്തിരുന്നു. ദുബായ് ക്ലബ്ബ് എഫ് എം. ആർ ജെ തൻവീറായിരുന്നു മത്സര വിജയിയെ പ്രഖ്യാപിച്ചത്. സമ്മാനദാന ചടങ്ങിൽ കുളിക്കാട് സെറാമിക്ക് ഹൗസ് മാനേജർ മുസ്തഫ കൂളിക്കാട്.ഹകീം.  ഗ്രീൻസ്റ്റാർ പാലായി ക്ലബ്ബ് സാരഥികളായ ഖുൽബുദ്ദീൻ പാലായി, അഹ്സൻ പാലായി, അക്ബർ അലി. തുടങ്ങിയവർ സംബന്ധിച്ചു.