കൊച്ചി കസ്റ്റംസ് ഹൗസിൽ സുരക്ഷാ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത
കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. ഹൽവാർ രഞ്ജിത്തിനെയാണ് കാർ പോർച്ചിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്.
മേൽക്കുരയിൽ തൂങ്ങിയ മൃതദേഹം കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കാൽ മുട്ടി നിൽക്കുന്ന നിലയിലായിരുന്നു. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്. പോലീസ്
ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
