തിരുവനന്തപുരം: എന്‍ഐഎ ചോദ്യം ചെയ്യലിനു ശേഷം താന്‍ വളരെ സന്തോഷവാനാണെന്ന് പ്രതികരിച്ച് മന്ത്രി കെ.ടി. ജലീല്‍. മാധ്യമപ്രവര്‍ത്തകരോട് ടെലിഫോണിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
വലിയ ഒരു ഭാരം മനസില്‍ നിന്ന് ഇറക്കിവച്ചു. പുകമറ സൃഷ്ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറുപടികളില്‍ എന്‍ഐഎ തൃപ്തരാണ് എന്നാണ് മനസിലായത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് രാത്രി തന്നെ ഗസ്റ്റ് ഹൗസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങുവെന്നും അദേഹം വ്യക്തമാക്കി.
കൊച്ചി എന്‍ഐഎ ഓഫീസിലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് മന്ത്രി പുറത്തിറങ്ങിയത്. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്‌തെന്നാണ് സൂചനകള്‍.
