കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണോദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ നിര്‍മ്മാണോദ്ഘാടനം നാളെ സെപ്തംബര്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ എന്നിവര്‍ മുഖ്യാതിഥി ആയിരിക്കും.ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പ്രോജക്ട് വിശദീകരണം നടത്തും. ടൂറിസം വകുപ്പ് ഡയരക്ടര്‍ പി ബാലകിരണ്‍,സബകളക്ടര്‍ ഡി ആര്‍ മേഘശ്രീ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.
