പാക്കം: എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പാക്കം കണ്ണംവയൽ, കൂട്ടക്കനി പ്രദേശങ്ങളിലെ അശ്വന്ത് അശോകൻ, ശരൺ കൃഷ്ണൻ, ആദിത്യ ചന്ദ്രൻ, ഹർഷ, അനുജ എന്നീ കുട്ടികളെ വീടുകളിൽ ചെന്ന് പാക്കം മേഖലാ കോൺഗ്രസ്സ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.
ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് ഉപഹാരവിതരണോദ്ഘാടനം നടത്തി. പളളിക്കര മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എം.രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ടി. കുഞ്ഞികണ്ണൻ നായർ, ഗോപാലകൃഷ്ണൻ, പ്രമോദ് മൂലയടുക്കം, എന്നിവർ സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ